സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ

സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ
ഡല്‍ഹി: സി.പി.ഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ. മന്ത്രിമാരായ കെ.രാജൻ, ജി.ആർ അനിൽ, പി.പ്രസാദ്, ചിഞ്ചു റാണി എന്നിവരുൾപ്പെടെയാണ് ഏഴു പേർ ദേശീയ കൗൺസിലിൽ എത്തുന്നത്. കെ.ഇ ഇസ്‍മയിൽ , പന്ന്യൻ രവീന്ദ്രൻ , എൻ.അനിരുദ്ധൻ , ടി.വി ബാലൻ, സി. എൻ ജയദേവൻ, എന്നിവർ ദേശീയ കൗൺസിലിൽ നിന്ന് ഒഴിഞ്ഞു. സംസ്ഥാനത്തിനുള്ള ദേശീയ കൗൺസിൽ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.
പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ദേശീയ കൗൺസിലിൽ നിന്ന് താൻ ഒഴിയുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ പാർട്ടിയെ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച തർക്കമുള്ളതും സ്വയം ഒഴിയാൻ കാരണമെന്നാണ് സൂചന.
അതേസമയം പ്രായപരിധി മാനദണ്ഡം സിപിഐ പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചിരുന്നു. ദേശീയ -സംസ്ഥാന നേതൃത്വത്തിൽ 75 വയസ് വരെ ഭാരവാഹിയാകാം. 75 വയസ് വരെയുള്ളവർക്ക് അസിസ്റ്റന്‍റ് സെക്രട്ടറിമാരായും സേവനമനുഷ്ഠിക്കാം