മുവാറ്റുപുഴയിൽ വിശ്വകർമദിനാഘോഷം sept 17 ന്
മൂവാറ്റുപുഴ : വിശ്വകർമ്മ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 ചൊവ്വാഴ്ച വിശ്വകർമ്മ ദിനാഘോഷം മൂവാറ്റുപുഴയിൽ നടത്തപ്പെടും. മൂവാറ്റുപുഴയിൽ ശോഭയാത്രയും സാംസ്‍കാരിക സമ്മേളനവും കലാപരിപാടികളും ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. താലൂക്ക് യൂണിയൻ ആസ്ഥാനമായ വിശ്വകർമ്മ ഭവനിൽ രാവിലെ വിശ്വകർമ്മ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും തുടർന്ന് വൈകിട്ടു 3 ന് വിശ്വകർമ്മ ഭവനിൽ നിന്നും ആരംഭിക്കുന്ന മഹാ ശോഭയാത്ര വിശ്വകർമ്മ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ ) സമാപിക്കുമ്പോൾ സാംസ്‍കാരിക സമ്മേളനം നടക്കും. വി എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി വി ദിനേശൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് സമ്മേളനം ഉത്ഘാടനം ചെയ്യും, ഡോ. മാത്യു കുഴലനാടൻ എം എൽ എ വിശിഷ്ട അഥിതിയായി പങ്കെടുക്കും, മുനിസിപ്പൽ ചെയർമാൻ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വി എസ് എസ് സംസ്ഥാന കൗൺസിൽ അംഗം ടി എൻ മോഹനൻ, ജില്ല പ്രസിഡന്റ് കെ കെ ദിനേശ്, ബോർഡ് മെമ്പർ സി എ രവി, താലൂക്ക് ഭാരവാഹികളായ പി കെ സിനോജ്, കെ കെ രവീന്ദ്രൻ, അജയ്കുമാർ എസ് ആർ, ബിജുമോൻ എം, മനു ബ്ലായിൽ, ഒ എൻ രമേശ്, സുരേഷ് മാധവൻ, മഹിളാ സംഘം ഭാരവാഹികളായ അമ്പിളി സുഭാഷ്, ഷീബ ദിനേശ്, ജോഫി സന്തോഷ്, യുവജന ഫെഡറേഷൻ ഭാരവാഹികളായ അഭിജിത്ത് സുരേഷ്, ആനന്ത് അനിൽകുമാർ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ആദ്യകാല പ്രവർത്തകരായ മുതിർന്ന അംഗങ്ങളെയും വിശ്വകർമ്മ ശ്രേഷ്ഠ പുരസ്‌കാരജേതാവിനെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കലാ പരിപാടികൾ നടക്കും.