1. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ . തൊടുപുഴ കാരിക്കോട് മങ്ങാട്ട് വീട്ടിൽ അഷറഫ് (60) ആണ് വാഴക്കുളം പോലീസിന്‍റെ പിടിയിലായത്. വാഹനത്തിൽ പഴം, പച്ചക്കറി എന്നിവ വീടുകളിൽ എത്തിച്ച് വിൽപ്പന നടത്തുന്നയാളാണ്. സബ്ബ് ഇൻസ്പെക്ടർമാരായ ടി.കെ. മനോജ്, കെ.ജെ ഷാജി, എസ്.സി.പി.ഒ മാരായ സേതു കുമാർ, സൈനബ, ബീന, പ്രദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.