മുവാറ്റുപുഴ നഗരം ഇനി പൂന്തോട്ടനഗരം
മുവാറ്റുപുഴ : പൂവിളികളും പൂക്കളങ്ങളും നിറയുന്ന ഈ ഓണക്കാലത്ത്,മുവാറ്റുപുഴ നഗരത്തെ പൂന്തോട്ട നഗരമാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി മുവാറ്റുപുഴ മുനിസിപ്പൽ ചെയര്മാന് പി പി എൽദോസ്.പ്രമുഖ മാധ്യമത്തിന്റെ നഗര സൗന്ദര്യവൽക്കരണചലഞ്ചിനോടുള്ള മറുപടി ആയിട്ടായിരുന്നു ചെയർമാന്റെ പ്രതികരണം.നിലവിലെ കൗൺസിൽ അധികാരത്തിലേറുമ്പോൾ തന്നെ,നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ബൃഹത്തായ പദ്ധതികൾ നടപ്പിലാക്കിയ നഗരസഭ,നഗരത്തിലെ മീഡിയനുകളിലും പ്രധാന ജംഗ്ഷനുകളിലും പുൽത്തകിടികൾ വെച്ചുപിടിപ്പിക്കുകയും പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.നഗരസഭയിലെ മുഴുവൻ വാർഡുകളിലും മാലിന്യങ്ങൾ മുഴുവനായും നിർമാർജ്ജനം ചെയ്ത് പൂന്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ കൗണ്‍സിലർമാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.