പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത് അംഗത്തിന് അയോഗ്യത
പൈങ്ങോട്ടൂർ : എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത് അംഗം നിസാർ മുഹമ്മദിനെ രണ്ടു വ്യത്യസ്‍ത കേസുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. രണ്ടിലും പരാതി നൽകിയത് 13 വാർഡ്അംഗം മിൽസി ഷാജി ആണ്.2021 ൽ സെപ്റ്റംബർ 15 നു ഗ്രാമപ്പഞ്ചായത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസപ്രമേയത്തിനും തുടർന്ന് 2021 ഒക്ടോബർ 20 നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനും വിപ്പ് ലംഘിച്ചു വോട്ട് ചെയ്തു എന്നത് കൂറുമാറ്റമായി വിലയിരുത്തിയാണ് കമ്മീഷൻ്റെ നടപടി