മുവാറ്റുപുഴ-നിർദ്ധന കുടുംബത്തിന് യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനവും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം നേതൃ സംഗമവും നടത്തി
തിരുവോണ ദിവസം പായസ ചലഞ്ചു നടത്തി അതിൽ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ആയവനാ പഞ്ചായത്തിൽ എട്ടാം വാർഡിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് പാർപ്പിടം നിർമിച്ചു നൽകിയത്
മുവാറ്റുപുഴ കബനി പാലസിൽ വെച്ച് നടന്ന നേതൃ സംഗമത്തിൽ ഡീൻ കുര്യാക്കോസ് എം പി മാത്യു കുഴൽനാടൻ എം എൽ എ കെ പി സി ഭാരവാഹികളായ അബ്ദുൽ മുത്തലിബ് ജയ്സൺ ജോസഫ് തുടങ്ങിയവർ ചേർന്നു വീടിന്റെ താക്കോൽ കൈമാറി, നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ് കെ എം സലിം വർഗീസ് മാത്യു മുഹമ്മദ് റഫീഖ് എൽദോ ബാബു ഷാൻ മുഹമ്മദ് റിയാസ് താമരപിള്ളിൽ ജിന്റോ ടോമി എം സി വിനയൻ എബി പൊങ്ങണത്തിൽ തുടങ്ങിയവർ
സംസാരിച്ചു