കേരള കോൺഗ്രസ് സത്യാഗ്രഹം നാളെ
കാർഷികോത്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെയും കർഷകകോൺഗ്രെസ്സിന്റെയും നേതൃത്വത്തിൽ നാളെ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സത്യാഗ്രഹസമരം നടത്തും രാവിലെ 10 നു മുൻ മന്ത്രി ടി യു കുരുവിള ഉത്ഘാടനം ചെയ്യും.പാർട്ടി ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും.നേതാക്കളായ പി സി തോമസ്,ഫ്രാൻസിസ് ജോർജ് ,ജോണി നെല്ലൂർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ജിസോൺ ജോർജ് അറിയിച്ചു