ഡിബിൻ റെജിക്ക് ജന്മനാടിന്റെ ആദരം
മൂവാറ്റുപുഴ: ഛത്തീസ്ഗഢിൽ വച്ച് നടക്കുന്ന ജൂനിയർ ഫുട്‌ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻ്റെ 32 അംഗ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആട്ടായം തച്ചനോടിയിൽ റെജി- ടീന ദമ്പതികളുടെ മകനും മൂവാറ്റുപുഴ തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ ഡിബിൻ റെജിക്ക് ജന്മാനാടിൻ്റെ ആദരം. ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ്
ലൈബ്രറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മൂവാറ്റുപുഴ തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കായിക അധ്യാപകൻ സുഹൈൽ സൈനുദ്ദീൻ ഡിബിൻ റെജിക്ക് ലൈബ്രറിയുടെ പേരിലുള്ള ക്യാഷ് അവാർഡും, മൊമെന്റോയും നൽകിയാണ് ആദരിച്ചത്. യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് കെ. കെ. സുമേഷ് അധ്യക്ഷനായി. സെക്രട്ടറി സമദ് മുടവന, വൈ. പ്രസിഡന്റ് രാജു കാരിമാറ്റം,
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എ. എൻ. മണി, പി. എ. മൈതീൻ, ജോ. സെക്രട്ടറി
ടി. കെ. ജോസ്, എക്സിക്യൂട്ടീവ്
കമ്മിറ്റി അംഗങ്ങളായ എം വി സുഭാഷ്, റസിയ അലിയാർ, ലിബിൻ എം.കെ, ബേസിൽ
സംസാരിച്ചു.