മുവാറ്റുപുഴയിൽ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ ധർണ
മൂവാറ്റുപുഴ: നഗരസഭ പ്രദേശത്തെ ചുമട്ടുതൊഴിലാളികളുടെ കൂലി വര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികള്‍ മൂവാറ്റുപുഴ ക്ഷേമനിധി ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും കൂലിവർധന നടപ്പിലാക്കുന്ന രീതിയാണ് കരാര്‍പ്രകാരം നിലവിലുള്ളത്. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞ് നാല് മാസം പിന്നിട്ടശേഷവും വര്‍ധന നടപ്പാക്കിയില്ല. ക്ഷേമബോര്‍ഡില്‍ തൊഴിലാളികളുടെ ചികിത്സ, പെന്‍ഷന്‍ തുടങ്ങിയവ മുടങ്ങി. ഇതേ തുടർന്നായിരുന്നു സമരം.I N T U C ജില്ല വൈസ് പ്രസിഡന്റ് പി എം ഏലിയാസ് ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലാളി യൂണിയൻ C I T U ഏരിയ പ്രസിഡന്റ് സജി ജോര്‍ജ് അധ്യക്ഷനായി. ആന്റണി ജോണ്‍, എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു. കൂലിവര്‍ധന നടപ്പാക്കിയില്ലെങ്കിൽ 19 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.