ജനനായകൻറെ ഓർമദിനം
പുതുപ്പള്ളി : പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട്ടിലെ ഗൃഹനാഥൻ കുഞ്ഞൂഞ്ഞ് ആൾക്കൂട്ടത്തെ തനിച്ചാക്കി യാത്രയായിട്ട് ഇന്ന് ഒരു വർഷം. തന്റെ മുന്നിലെത്തുന്ന രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്നവരെ പോലും ഒരിക്കലും ആട്ടിയോടിക്കാതെ പുലഭ്യം പറയാതെ കടന്നുപോയൊരു മനുഷ്യൻ. കേരളത്തിന്റെ രാഷ്ട്രീയ പൊതുബോധത്തിൽ ഈ മനുഷ്യന്റെ പേര് മായാതെ തന്നെ നിൽക്കും.അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുൻപിൽ മുവാറ്റുപുഴ വാർത്തയുടെ പ്രണാമം