എൺപതാം വയസിലേക്ക് കടക്കുന്ന
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്
ആശംസ അറിയിക്കാൻ മുഖ്യമന്ത്രി
പിണറായി വിജയൻ കൊച്ചിയിലെത്തി. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് പിണറായി മടങ്ങിയത്. ആശംസ മാത്രമല്ല, ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് സ്നേഹം പങ്കിടാനും മുഖ്യമന്ത്രി മറന്നില്ല.
തിരുവനന്തപുരത്ത് നിന്ന്
വിമാനത്തിലെത്തിയാണ് പിണറായി
വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്.
മറ്റ് പ്രത്യേക ചടങ്ങുകളൊന്നും
ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് പിറന്നാളാശംസ നേർന്നിരുന്നു. അതിനുശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാൻ തീരുമാനിച്ചത്.
ചികിത്സയ്ക്ക് ജർമനിക്ക് പോകുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. എത്രയുംവേഗം ചികിത്സക്കായി പോകണം എന്നും പൂർണ ആരോഗ്യവനായി
തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.