കേരള എക്സൈസ് സംസ്ഥാനമൊട്ടാകെ നടത്തിയ നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. വലിയ അളവിൽ ന്യുജൻ മയക്കുമരുന്നും കഞ്ചാവും കസ്റ്റഡിയിലെടുത്തു.
മദ്ധ്യമേഖലാ കമ്മീഷണർ സ്ക്വാഡ് അംഗമായ CEO മുജീബ് റഹ്മാന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ കൈപ്പമംഗലത്തു നിന്നും രണ്ടുപേരെ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദും സംഘവും പിടികൂടി. ചെന്ത്രാപെന്നി സ്വദേശി ഏറെക്കട്ടു പുരയ്‌ക്കൽ കേരള ബ്രോ എന്ന് വിളിക്കുന്ന ജിനേഷ്(31
വയസ്സ് ), കൈപ്പമംഗലം സ്വദേശി വിഷ്ണു (25 വയസ്സ്) എന്നിവരെയാണ് 15.2 ഗ്രാം MDMAയുമായി പിടികൂടിയത്. പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന പ്രതികളെ വളരെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടയിൽ ഒരു ഉദ്യോഗസ്ഥന് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
തീരദേശ മത്സ്യബന്ധന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നവരാണ് ഇവർ. ഇവരെ ചോദ്യം ചെയ്തു ഇവരുടെ ഇരകളായ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഡി അഡിക്ഷൻ സെന്ററിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും മയക്കുമരുന്ന് സപ്ലൈ ചെയ്യുന്ന ആളുകളെക്കുറിച്ചും അന്വേഷിച്ചു വരുന്നു.
പ്രതികളെ പിടികൂടിയ സംഘത്തിൽ കമ്മീഷണർ സ്‌ക്വാഡ് അംഗം മുജീബ് റഹ്മാൻ, സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ PO മാരായ മനോജ് കുമാർ, ജയൻ സുനിൽ ദാസ്, ഹാരിഷ്, ഷനോജ്, WCEO നൂർജ ഡ്രൈവർ മനോജ്. ടി.പി എന്നിവർ ഉണ്ടായിരുന്നു.
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും പാർട്ടിയും ചേർന്ന് കാസർഗോഡ് സ്വദേശി മുഹമ്മദ് ആഷിഖ് എന്നയാളെ മയക്കുമരുന്നുമായി പിടികൂടി. ഇയാളിൽ നിന്നും 54 ഗ്രാം MDMA കണ്ടെടുത്തു. പരിശോധനയിൽ EI പ്രമോദ്, AEI ജോസഫ്, POമാരായ ജയരാജൻ, പീതാംബരൻ, CEO മഹേഷ് എന്നിവർ പങ്കെടുത്തു.
ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്ത് ടിയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ കോട്ടയം ആർപ്പുക്കര സ്വദേശികളായ റൊണാൾഡോ ഫിലിപ്പ് (20 വയസ്സ് ), അജിത്ത് (23 വയസ്സ്) എന്നിവരെ കഞ്ചാവുമായി പിടികൂടി കേസ് എടുത്തു. 1.23 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരെക്കൂടാതെ സംഘത്തിൽ ഉണ്ടായിരുന്ന ജിത്തു ജിനു ജോർജ്ജ് (19 വയസ്) എന്ന് പേരുള്ള യുവാവ് ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാളെയും പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചു. മുൻപും നിരവധി NDPS കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ.
പാർട്ടിയിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ D. റെജിമോൻ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഉണ്ണിമോൻ മൈക്കിൾ, രജനീഷ്, റോബിമോൻ, വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥ അഞ്ചു, ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അനിൽകുമാറും പാർട്ടിയും നൂറനാട് ITBP ക്യാമ്പിന് സമീപത്തുള്ള പെട്രോൾ പമ്പിന് മുൻവശം വച്ച് 1.707 ഗ്രാം MDMAയുമായി ഒരാളെ അറസ്റ്റ് ചെയ്തു. പാലമേൽ സ്വദേശി ആദർശ് എന്നയാളെയാണ് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് , രതീഷ് എൻ വി, മുഹമ്മദ് മുസ്തഫ ടി, ജിയേഷ് ടി, പ്രിവൻ്റീവ് ഓഫീസർ ആർ സന്തോഷ് കുമാർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.