കേരള കോൺഗ്രസ്സിൻറെ നെഞ്ചിടിപ്പേറ്റി ആം ആദ്മി പാർട്ടി

കേരള കോൺഗ്രസ്സിൻറെ നെഞ്ചിടിപ്പേറ്റി ആം ആദ്മി പാർട്ടി

കോട്ടയം :കേരളാ കോൺഗ്രസുകൾ വളരും തോറും പിളരുകയും പിളരും തോറും വളരുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അവരുടെയാകെ ചങ്കിടിക്കും കാലമാണ് വരാൻ പോകുന്നത്പിളരാം പിളരാം,പിളർന്ന് പിളർന്ന് പരമാണുവായി പ്രപഞ്ചത്തിൽ അലിയാം  എന്നുള്ള സിദ്ധാന്തം കേരളാ കോൺഗ്രസ് പേറുന്നുണ്ടെങ്കിലും അവർക്കെല്ലാം ചങ്കിടിക്കും കാലമാണ്‌ വരാൻ പോകുന്നത്.

പിറവം കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റാണ്.,തൊടുപുഴ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റാണ്.കടുത്തുരുത്തി ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റാണ്,പാലാ ജോസ് കെ മാണിയുടെ തട്ടകമാണ്.പക്ഷെ ഈ നാല് സീറ്റിലും ഇപ്പോൾ എ എ പി യുടെ മെമ്പർ ഷിപ്പ് കാമ്പയിൻ തീരാറാവുമ്പോൾ വലിയൊരു കുതിച്ചു കയറ്റമാണ് ആം ആദ്‌മി നടത്തിയിരിക്കുന്നത്.മുൻ കാലങ്ങളിൽ നാമമാത്രമായ ഒരു നിയോജക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് ഇപ്പോൾ എ എ പി വൻ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നത്.

സ്വയം സന്നദ്ധരായി മെമ്പർഷിപ്പ് ചോദിച്ചു വന്നവരുടെ ലിസ്റ്റ് നീണ്ടതാണ് പിറവം-2698.,തൊടുപുഴ -2523 ;ഏറ്റുമാനൂർ -1981;പാലാ 1721,കടുത്തുരുത്തി-1624;മൂവാറ് റുപുഴ -1537.പൂഞ്ഞാർ 1021;ചങ്ങനാശേരി 1002 എന്നിങ്ങനെയാണ് ആംആദ്‌മിയുടെ മെമ്പർഷിപ്പ് കാമ്പയിൻ പുരോഗമിച്ചു വരുമ്പോഴുള്ള അവസ്ഥ.സ്വയം ചോദിച്ചു വാങ്ങിയവരാണ് ഇത്രയുമെങ്കിൽ.ഇവരെല്ലാം കൂടിയുള്ള കമ്മിറ്റിയുടെ പ്രധാന ഉദ്ദേശം തന്നെ പരമാവധി ആളുകളിലേക്ക്‌ എ എ പി യുടെ സന്ദേശം എത്തിക്കുക എന്നുള്ളതാണ്.



തൊടുപുഴയിൽ ഈയടുത്ത ദിവസങ്ങളിൽ നടന്ന എ എ പി യുടെ പ്രകടനത്തിൽ ഏകദേശം 500 ഓളം പേരാണ് പങ്കെടുത്തത്.സ്വന്തമായി അവർ പാർട്ടി ആഫീസ് തുറക്കുകയും ചെയ്തു.തൊടുപുഴയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട് ഈ പ്രകടനവും ജന ബാഹുല്യവും എന്നാണ് റിപ്പോർട്ടുകൾ.പിറവം കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ്ബിന്റെ തട്ടകമാണെങ്കിലും ഇനി അദ്ദേഹം വിജയിക്കണമെങ്കിൽ എ എ പി യും കൂടി വിചാരിക്കണം എന്നാണ് അവിടെ നിന്നും ലഭിക്കുന്ന സൂചനകൾ .സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മെമ്പർഷിപ്പുകൾ ജനങ്ങൾ ചോദിച്ചു വാങ്ങിയ നിയോജക മണ്ഡലം പിറവമാണ്.2698 മെമ്പർഷിപ്പാണ് ഇതുവരെ പിറവത്ത് കൊടുത്തിട്ടുള്ളതെങ്കിലും 20000 നോട് അടുത്ത വോട്ടുകൾ ലഭിക്കാനുള്ള സാധ്യതകളാണ് പിറവത്തെ എ എ പി നേതാക്കൾ പറയുന്നത്.

ജോസ് കെ മാണിയുടെ തട്ടകമായ പാലായിൽ 1721 മെമ്പർഷിപ്പ് ഉള്ളെങ്കിലും അത് പതിനായിരം വോട്ടിനപ്പുറത്തേക്കുള്ള സൂചനകളാണെന്നാണ് എ എ പി നേതാക്കൾ പറയുന്നത്.മുൻ കാലങ്ങളിൽ 5000 വോട്ടുകൾ വരെ എ എ പി ക്കു പാട്ടുംപാടി പാലായിൽ  ലഭിച്ചിട്ടുണ്ടെന്ന് എ എ പി ക്കാർ കോട്ടയം മീഡിയയോട് പറഞ്ഞു.അതുപോലെ കടുത്തുരുത്തിയിലും.,ഏറ്റുമാനൂ രും,ചങ്ങനാശേരിയിലും  ആം ആദ്‌മി പാർട്ടിയോട് ജനങ്ങൾ അടുത്തുകൊണ്ടാണിരിക്കുന്നത്.

പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയത്തോടെ കേരളത്തിലെ ജനങ്ങളിൽ പ്രകടമായ താൽപ്പര്യം  ആം ആദ്മി പാർട്ടിയോട് ഉണ്ടായിട്ടുണ്ട്.പാലായിലെ മേലുകാവ് സഹകരണ ബാങ്കിലും ,കിഴതടിയൂർ സഹകരണ ബാങ്കിലും ആം ആദ്‌മി പാർട്ടിക്ക്  ലഭിച്ച വോട്ടുകൾ മാറ്റത്തിന്റെ സൂചനകളാണെന്നു എ എ പി  വൃത്തങ്ങൾ പറയുന്നു.ഇന്ന് കല്യാണ സദസ്സുകളിലും,ആൾക്കാർ കൂട്ടം കൂടുന്നിടത്തുമൊക്കെ എ എ പി പാർട്ടിയുടെ നേട്ടങ്ങൾ ചർച്ചയാവുന്നുണ്ട്.പഞ്ചാബിലെ എ എ പി സർക്കാർ 6 മാസം  കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ പൊതു  കടത്തിൽ നിന്നും 20000 കോടി തിരിച്ചടച്ചത് ജനങ്ങൾ ആവേശത്തോടെയാണ് ശ്രവിക്കുന്നത്.വൈദ്യുതിയും ,വെള്ളവും സൗജന്യമാക്കിയത് ജനങ്ങളിൽ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.ജനങ്ങളു ടെ ഈ സ്വീകാര്യതയാണ് ഹിമാചൽ പ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ അംഗങ്ങൾ ഒന്നുമില്ലാത്ത ആം ആദ്മി പാർട്ടിക്ക് ഒരംഗമുള്ള സിപിഎം  പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്തിലും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ എ എ പി ശക്തമായ സാന്നിധ്യമായി ഉണ്ടെന്നുള്ളത് ബിജെപി യുടെയും ,കോൺഗ്രസിന്റെയും ഉറക്കം കെടുത്തുകയാണ്