മുവാറ്റുപുഴ നഗരസഭ എട്ടാം വാർഡിൽ ADS വാർഷികം ആഘോഷിച്ചു. KMLP സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രമീള ഗിരീഷ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഫൗസിയ അലി അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൽ സലാം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ആസം ബീഗം, നെജില ഷാജി, P. V രാധാകൃഷ്ണൻ, P. M സലീം, ജോളി മണ്ണൂർ, ജാഫർ സാദിഖ്, ജിനു ആന്റണി, K. G അനിൽ കുമാർ, K. K സുബൈർ, CDS ചെയർപേഴ്സൺ നിഷ മനോജ്, വൈസ് ചെയർപേഴ്സൺ ധന്യ അരുൺ, ഉപസമിതി അംഗം സൽമ നൗഷാദ്, സിന്ധു ജയൻ, സുഹറ സബീർ എന്നിവർ ആശംസകൾ അറിയിച്ചു.
വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ADS ചെയർപേഴ്സൺ മുബീന P, വൈസ്ചെയർപേഴ്‌ൺ ആരിഫ ഷംസ്, സെക്രട്ടറി ആത്തിക്ക അഷ്‌റഫ്, CDS മെമ്പർ സലീന ഷക്കീർ,സുഹറ സബീർ,ആശാവർക്കർ ജാസ്മിൻ ADS അംഗങ്ങൾ എന്നിവർ ചേർന്നാണ് ആദ്യമായാണ് വാർഡിൽ ADS ആഘോഷം സംഘടിപ്പിച്ചത്.
അയൽക്കൂട്ടം അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ വാർഷികാഘോഷത്തിന്റെ മാറ്റു കൂട്ടുകയുണ്ടായി
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും, വാർഡിൽ തുല്യതാ പരീക്ഷ എഴുതി 10-ാം തരം വിജയിച്ച അയൽക്കൂട്ടം അംഗമായ ആത്തിക്ക അഷ്റഫിനും , പഴയ ADS ചെയർപേഴ്സൺ റസിയ മാഹിൻ, സെക്രട്ടറി ആരിഫ എന്നിവരെയും കൗൺസിലർ സമ്മാനങ്ങൾ നൽകി ആദരിക്കുകയുണ്ടായി.