മുവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് തൊഴിലാളിമാർച് നടത്തി

മുവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് തൊഴിലാളിമാർച് നടത്തി
മുവാറ്റുപുഴ :  അവകാശ ദിനത്തിൻ്റെ ഭാഗമായി സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് തൊഴിലാളിമാർച്ച് നടത്തി.
സിഐടിയു ജില്ല വൈസ് പ്രസിഡൻ്റ് പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു  ഏരിയ പ്രസിഡൻ്റ് എം എ സഹീർ അധ്യക്ഷനായി, ഏരിയ സെക്രട്ടറി സി കെ സോമൻ, പി എം ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.ലേബര്‍കോഡ്‌ പിന്‍വലിക്കുക,
സ്വകാര്യവല്‍ക്കരണവും ആസ്തിവില്പനയും ഉപേക്ഷിക്കുക
26,000 രൂപ മിനിമം വേതനം നിശ്ചയിക്കുക, കരാര്‍ തൊഴിലുകള്‍ സംരക്ഷിക്കുകയും തുല്യ ജോലിക്ക്‌ തുല്യവേതനം നല്‍കുകയും ചെയ്യുക, 
അഗ്നിവീര്‍, ആയുധ്വീര്‍, കൊയ്ലവീര്‍ തുടങ്ങി നിശ്ചിതമായ തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക,
ഇപിഎഫ്‌ കൃത്യമായി അടയ്ക്കാത്ത തൊഴിലുടമയ്ക്കുള്ള പെനാല്‍റ്റി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക. ഇപിഎഫ്‌ പെന്‍ഷന്‍ 9000 ആക്കി വര്‍ദ്ധിപ്പിക്കുക,.എന്‍എച്ച്‌എം, ആശ, അംഗന്‍വാടി, സ്കൂള്‍പാചകം, പാലിയേറ്റീവ്‌ തുടങ്ങി എല്ലാത്തരം സ്‌കീം വര്‍ക്കര്‍മാരെയും തൊഴിലാളികളായി അംഗീകരിച്ച്‌ പെന്‍ഷന്‍, ഇഎസ്‌ഐ, പിഎഫ്‌, ഗാറ്റുവിറ്റി ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക,
10 വര്‍ഷമായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക.
എന്നീ മുദ്രാവാക്യമുയർത്തിയാണ് സമരം നടത്തിയത്.