തൃക്കളത്തൂർ സൊസൈറ്റിപ്പടി ഗവ എൽ പി ജി സ്കൂൾ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

തൃക്കളത്തൂർ സൊസൈറ്റിപ്പടി  ഗവ എൽ പി ജി സ്കൂൾ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
പായിപ്ര: ത്രിക്കളത്തൂർ സൊസൈറ്റിപ്പടി
 ഗവ എൽപിജി സ്കൂൾ ശതാബ്ദി സ്മാരക കവാടം അഡ്വ: ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു
പായിപ്ര പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി പണി പൂർത്തീകരിച്ച പ്രവേശന പ്രവേശന കവാടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
പായിപ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാലയങ്ങളും വളരെ മികച്ച രീതിയിൽ ഉള്ള താണ് എന്നും വിദ്യാഭ്യാസ മേഖലയിൽ പഞ്ചായത്തിൻ്റെ പ്രവർത്തനം സ്വാഗതാർഹമാണ് എന്നും  അഡ്വ: ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ്  പ്രസിഡൻ്റ് മാത്യൂസ് വർക്കി  പഞ്ചായത്തിന് കീഴിൽ വരുന്ന എല്ലാ സ്കൂളുകളും മികച്ച നിലവാരത്തിൽ എത്തുന്നു എന്നതിന് ഉദാഹരണമാണ്  തൃക്കളത്തൂർ സൊസൈറ്റിപ്പടി 
ഗവ എൽപിജി സ്കൂളിൽ ഉണ്ടായിട്ടുള്ള വിദ്യർത്ഥികളുടെ വർദ്ധനവ് എന്നും ഇനിയും പഞ്ചായത്തിന് കീഴിൽ വരുന്ന എല്ലാ വിദ്യാലയങ്ങൾക്കും ആവശ്യമായ കാര്യങ്ങൾക്ക് വരുന്ന പദ്ധതിയിലും  തുക വകയിരുത്തുമെന്നും പ്രസിഡൻറ് പറഞ്ഞു.
            
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ 
എം സി വിനയൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസ ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ 
വി ഇ നാസർ, ഷാജിത മുഹമ്മദാലി, പഞ്ചായത്തംഗം സുകന്യ അനീഷ്, ഹെഡ്മിട്രസ് സിഎം പ്രസന്നകുമാരി എന്നിവർ ആശംസകൾ അറിയിച്ചു .പിറ്റിഎ പ്രസിഡൻ്റ് 
ജയപ്രകാശ് റ്റി എ യോഗത്തിന് നന്ദി പറഞ്ഞു.