മുവാറ്റുപുഴ : സുന്നി യുവജന സംഘം എറണാകുളം ജില്ലാ നബിദിന വിളംബര റാലി നാളെ (വ്യാഴം) മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നടക്കും. പെഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നിന്നും നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന നബിദിന റാലി പള്ളിചിറങ്ങരയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ
സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന റബിഅ് കാംപയിൻ്റെ ജില്ലാതല ഉദ്ഘാടനം നടക്കും. വേദിയിൽ മൗലിദ് പാരായണത്തിനും, മദ്ഹുൽ റസൂൽ പ്രഭാഷണത്തിനും പ്രഗൽഭരായ പണ്ഡിതന്മാർ നേതൃത്വം നൽകും.
റാലിയിലും സമ്മേളനത്തിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കന്മാർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.