മൂവാറ്റുപുഴയിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കഴിഞ്ഞ ഞായറാഴ്ച(13/11/2022) മൂവാറ്റുപുഴ പള്ളിപ്പടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് സാരമായ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂവാറ്റുപുഴ അഞ്ചുംകവല സ്വദേശി വിജയ് വിശ്വനാഥ് (20) ആണ് മരിച്ചത്. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ(ബുധൻ) നടക്കും