കൊച്ചി-മൂന്നാർ എൻ. എച്ച് 85 ടെണ്ടർ നടപടികൾ അന്തിമഘട്ടത്തിലായിരിക്കുകയാണ്. കുണ്ടന്നുർ മുതൽ മൂന്നാർ വരെ 124.636 കി.മീ റോഡ് ആണ് വികസിപ്പിക്കുന്നത്. 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന സ്പെസിഫിക്കേഷനിൽ ആണ് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ ആക്കുന്നത്. 889.7 കോടി രൂപയാണ് ഇതിനായി ഉൾക്കൊളളിച്ചിരിക്കുന്നത്. നേര്യമംഗലത്ത് പുതിയ ഒരു പാലം ഉൾപ്പടെയാണ് ടെണ്ടർ ചെയ്യപ്പെടുന്നത്. നവംബർ ആദ്യവാരത്തോടെ കൂടി ഫിനാൻഷ്യൽ ബിഡ് ഓപ്പൺ ചെയ്യും. ഇപ്പോൾ കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ടെൻഡർ കാലാവധി കഴിഞ്ഞപ്പോൾ 4 പേരാണ് ടെൻഡർ സമർപ്പിച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചുള്ള ടെക്നിക്കൽ ഇവാലുവേഷൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിക്കുകയാണ്. നവംബർ ആദ്യവാരം ടെൻഡർ ഓപ്പൺ ചെയ്യും.
കൊച്ചി-ധനുഷ്കോടി പുതിയ ഭാരത് മാല പദ്ധതിയിൽ ഉൾകൊള്ളിച്ചപ്പോൾ നിലവിലുള്ള റോഡ് വികസനം ഒഴിവാക്കാൻ പാടില്ലെന്ന് ഉപരിതല ഗതാഗത മന്ത്രിയോട് എം. പി.എന്ന നിലയിൽ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ഈ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കപ്പെട്ടത്. നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പടെ പദ്ധതി അനുവദിച്ചതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി പറയുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളുടെയും , ഇടുക്കി ജില്ലയുടെയും സമഗ്ര വികസനത്തിനും പദ്ധതി ഉപകാരപ്പെടും. ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ ഒരു മുന്നേറ്റമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.