മൂവാറ്റുപുഴ: കേന്ദ്രസർക്കാരിൻറെ പി.എം.ജി.എസ്.വൈ.ഫേസ് മൂന്ന്, പദ്ധതിയിൽ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ 33.28 കോടി രൂപയുടെ 7 പദ്ധതി പ്രാബല്യത്തിലാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.
കോതമംഗലം ബ്ലോക്കിലെ നടുക്കുടി പാലം - 396.47 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും, നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഡിസംബർ മാസത്തോടു കൂടി ഉദ്ഘാടനം നടത്താമെന്നാണ് പ്രതീക്ഷക്കുന്നത്.
മുവാറ്റുപുഴ ബ്ലോക്കിലെ വേങ്ങച്ചുവട് - വടകോട് - കല്ലൂർക്കാട് റോഡ് - 211.94 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും, നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതുമാണ്.
കോതമംഗലം ബ്ലോക്കിലെ പരീക്കണ്ണി മങ്ങാട്ടുപടി സ്റ്റേഡിയം ഉപ്പുകുളം ചിറമേൽപ്പടി പൈമറ്റം മുളമാരിച്ചിറ റോഡ് - 398.15 ലക്ഷം രൂപ ,
കോതമംഗലം ബ്ലോക്കിലെ കരിങ്ങഴ ഇളമ്പ്ര മൈലൂർ അയിരൂപ്പാടം ഒലിക്കാട്ടുപടി സംഗമം കവല ആന്റണി കവല കടുംപിടി റോഡ് - 658.69 ലക്ഷം രൂപ
മുവാറ്റുപുഴ ബ്ലോക്കിലെ കാരിമറ്റം ആവോലി രണ്ടാർ റോഡ് - 389.62 ലക്ഷം രൂപ ,
മുവാറ്റുപുഴ ബ്ലോക്കിലെ കുരുക്കുന്നപുരം ഈസ്റ്റ് മാറാടി ആരക്കുഴ മൂഴി കുഴിങ്ങരമല റോഡ് - 304.99 ലക്ഷം രൂപ
മുവാറ്റുപുഴ ബ്ലോക്കിലെ കടുംപിടി പാലം - 870 ലക്ഷം രൂപ, എന്നീ 5 പദ്ധതികളുടെ ഡി.പി.ആർ. ഡൽഹിയിലുള്ള നാഷണൽ റൂറൽ റോഡ് ഡവലപ്പമെൻറ് ഏജൻസിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഉടൻ തന്നെ അന്തിമ അനുമതി ഉടൻ ലഭിക്കും.