നിവേദനം നൽകി
ഒരു പതിറ്റാണ്ടോളമായി പ്രവർത്തനരഹിതമായി കിടക്കുന്ന മൂവാറ്റുപുഴ നഗരസഭാ 8-ാം വാർഡിലെ ആധുനിക അറവുശാല ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി മിനി ഓഡിറ്റോറിയമായി പരിവർത്തനം ചെയ്ത് പ്രവർത്തന അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണം - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.ബി.രാജേഷിന് വാർഡ് കൗൺസിലർ ശ്രീമതി. ഫൗസിയ അലിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു