മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പൊതുശ്മശാനത്തിലെ നിരക്കുകൾ കുത്തനെ ഉയർത്തിയ മുനിസിപ്പൽ ഭരണ സമിതിക്കെതിരെ ബിജെപി മൂവാറ്റുപുഴ മണ്ഡലം സമിതി പ്രതിഷേധ പ്രകടനം നടത്തി. മുൻസിപ്പൽ സ്മശാന കവാടത്തിൽ നിന്നും തുടങ്ങിയ പ്രകടനം മുൻസിപ്പാലിറ്റി ഗേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ എസ് ബിജുമോൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അധികമായി വർദ്ധിപ്പിച്ച തുക അടിയന്തരമായി പിൻവലിക്കണമെന്നും, സ്മശാനത്തിൽ എത്തുന്നവർക്കായി വാഹനം പാർക്ക് ചെയ്യുവാൻ വേണ്ട സൗകര്യം മുൻസിപ്പാലിറ്റി ഒരുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡണ്ട് അരുൺ പി മോഹന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ, രഞ്ജിത്ത് രഘുനാഥ്,സിനിൽ കെ എം, അജീഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.