ലഹരിവിരുദ്ധ സന്ദേശ പരിപാടി
മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ നടത്തി. മൂവാറ്റുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പ്ലക്കാർഡുകൾ, ബാനർ , ലഘുലേഖ വിതരണം എന്നിവയിലൂടെയാണ് മയക്കുമരുന്നിനെതിരായ സന്ദേശം പ്രചരിപ്പിച്ചത്. മൂവാറ്റുപുഴ നഗരത്തിലെ പ്രധാന ഇടങ്ങളായ കച്ചേരി താഴം, എസ്എൻഡിപി ജംഗ്ഷൻ, പി ഓ ജംഗ്ഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, വെള്ളൂർക്കുന്നം എന്നിവിടങ്ങളിൽ പല ഗ്രൂപ്പുകൾ ആയിട്ട് തിരിഞ്ഞാണ് ബി എഡ് എംഎഡ് വിദ്യാർഥികളും അധ്യാപകരും പ്രചരണം നടത്തിയത്. ഭാവി അധ്യാപകർ നേരിട്ട് പ്രചാരണത്തിന് ഇറങ്ങുന്നത് ഇത്തരം സന്ദേശം കൂടുതൽ പ്രചരിക്കാൻ സഹായിക്കുമെന്ന് പ്രിൻസിപ്പൽ ഡോക്ടർ പി ജെ ജേക്കബ് പറഞ്ഞു.കോളേജ് ഐക്യു എസിയുടെയും [ IQA C ] ആന്റി നർക്കോട്ടിക് സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തിയത്. IQ AC കോഓഡിനേറ്റർ ഡോക്ടർ പാർവതി കോളേജ് കോർഡിനേറ്റർ അനീഷ് പി ചിറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.