മുടവൂര്‍ പള്ളി തുലാം 5 പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

മുടവൂര്‍ പള്ളി  തുലാം 5 പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

മൂവാറ്റുപുഴ: മുടവൂര്‍ സെന്റ് ജോര്‍ജ്  ജേക്കബൈറ്റ് സിറിയന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ മുടവൂര്‍ പള്ളി പള്ളിയുടെ തുലാം 5 പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തിമോസിന്റെ നേതൃത്വത്തിലാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടക്കുക. 

ഞായറാഴ്ച ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് മാത്യൂസ് മോര്‍ അന്തിമോസ് മെത്രോപ്പോലീത്ത കൊടിയേറ്റി. പ്രസിഡന്റ് ഫാ. ബിജു വര്‍ക്കി കൊരട്ടിയില്‍, ജനറല്‍ സെക്രട്ടറി സിവി മത്തായി ചെരക്കുന്നത്ത്, വൈസ് പ്രസിഡന്റ് വിസി കുര്യന്‍ വാഴത്തോട്ടത്തില്‍, ട്രഷറര്‍ പി.എ.അനില്‍, പുതിയമഠത്തില്‍, കണ്‍വീനര്‍ എല്‍ദോസ് ബേബി,പതിക്കല്‍, സെക്രട്ടരിമാരായ ജോയി ടിവി,തായിക്കാട്ട്, പികെ ബാബു,പുളിമൂട്ടില്‍, ജോയിന്റ് ട്രഷറര്‍ റെജികുര്യന്‍, പുത്തന്‍കോട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു. ക്രിസ്തീയ കുടുംബ ജീവിതം ആധുനികയുഗത്തില്‍ എന്നവിഷയത്തില്‍ റവ.ഫാ. എബിവര്‍ക്കി,വെങ്ങോല ക്ലാസെടുത്തു. 

 തിങ്കളാഴ്ച പ്രഭാതനമസ്‌കാരം,വിശുദ്ധ കുര്‍ബ്ബാന,സന്ധ്യാനമസ്‌ക്കാരം തുടര്‍ന്ന് മാത്യൂസ് മോര്‍ അന്തിമോസ് മെത്രോപ്പോലീത്തയുടെ പ്രസംഗവും നടന്നു. രാത്രി 7.45ന് പ്രദക്ഷിണം (വാഴപ്പിള്ളി ഭാഗത്തേക്ക്്), ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയും നടന്നു. 

സമാപന ദിവസമായ ചൊവ്വ രാവിലെ 7.45ന് പ്രഭാതനമസ്‌ക്കാരം, 8.45ന് വി.മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും നടക്കും. ഐസ്‌ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, തുടര്‍ന്ന് കൊടിയിറക്കും നടക്കും.