ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കിഴക്കേക്കരയിൽ പ്രവർത്തിച്ചുവരുന്ന 'വോൾക്കാനോ സ്പോർട്സ് ക്ലബ്ബി'ന്റെ ആഭിമുഖ്യത്തിൽ 09.10.2022 ഞായറാഴ്ച വൈകിട്ട് ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
S I ഓഫ് പോലീസ് ശ്രീ സി പി ബഷീർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ അജയകുമാർ,പിങ്ക് പോലീസ് സീനിയർ സിപിഒ : അജന്തി എം എന്നിവർ ക്ലാസുകൾ നയിച്ചു
ക്ലാസുകൾക്ക് ശേഷം ശ്രീ. ജോയിസ് മുക്കുടത്തിന്റെ ഒരു ലഹരിവിരുദ്ധ ബോധവൽക്കരണ മാജിക് ഷോയും ഉണ്ടായിരുന്നു
പരിപാടിക്ക് മെമ്പർ ശ്രീമതി ശ്രീനിവേണു വാന്തുപറമ്പിൽ അധ്യക്ഷത വഹിച്ചു .അഖിലേഷ് കെ സ്വാഗതം പറഞ്ഞു,എം ടി രാജീവ് നന്ദി പറഞ്ഞു