മൂവാറ്റുപുഴ ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ , ജൂനിയർ വിഭാഗത്തിൽ തർബിയത്ത് സ്കൂൾ ജേതാക്കളായി.
സബ് ജൂനിയർ വിഭാഗത്തിലെ വാശിയേറിയ മത്സരത്തിൽ തർബിയത്ത് ടീം റണ്ണേഴ്സപ്പ് ട്രോഫി കരസ്ഥമാക്കി.
തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചു പോരുന്ന ഫുട്ബോൾ കായികതാരങ്ങളെ സ്കൂൾ മാനേജർ ടി.എസ്.അമീർ അഭിനന്ദിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കബീർ പൂക്കടശ്ശേരി, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ പി.മനോജ്,
വി.എച്ച്. എസ് .ഇ പ്രിൻസിപ്പാൾ ജൂലി ഇട്ടിയേക്കാട്ട്, ഹെഡ്മാസ്റ്റർ സോണി മാത്യു, ജാഗ്രത സമിതി പ്രസിഡന്റ് അബു മുണ്ടാട്ട് , മദേഴ്സ് ഫോറം പ്രസിഡന്റ് ഷൈല സലീം,
കായിക അധ്യാപകൻ സുഹൈൽ സൈനുദ്ദീൻ
തുടങ്ങിയവർ പങ്കെടുത്തു.