മണ്ണെടുപ്പിനെ ചൊല്ലി എം എൽ എ യുമായി വാക് തർക്കം
മുവാറ്റുപുഴ : മാത്യു കുഴനാടൻ എംഎൽഎയുടെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക് മണ്ണടിച്ചത് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ള നേതാക്കളുടെ സാന്നിധ്യത്തിൽ തടഞ്ഞത് തർക്കങ്ങൾക്കിടയാക്കി. വിവരമറിഞ്ഞ് കുഴൽനാടനും സ്ഥലത്തെത്തി. അദ്ദേഹം സംഭവം അറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസ് തർക്ക പ്രദേശത്തേക്ക് എത്തുകയും മണ്ണടിക്കുന്നത് നിയമപരമായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. നിയമപരമായി ചെയ്യുന്ന ഒരു കാര്യം രാഷ്ട്രീയ വിരോധം മൂലം തടയാൻ ശ്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നത് സിപിഎമ്മിന് വലിയ നാണക്കേട് ആയിരിക്കുകയാണ്.
റോഡ് വികസനത്തിന് വേണ്ടി സ്ഥലം വിട്ടുകൊടുത്ത എംഎൽഎയുടെ വീട്ടിൽ വാഹന പാർക്കിംഗ് സൗകര്യം ഒരുക്കാൻ വേണ്ടിയാണ് മണ്ണടിച്ച് മുറ്റം ഒരുക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടന്നത് എന്ന് സംഭാഷണങ്ങളിൽ വ്യക്തമാണ്. എന്നാൽ മണ്ണടിക്കുന്നത് അനാധികൃതമായിട്ടാണ് എന്ന് ആരോപണമുയർത്തിയാണ് സിപിഎം പ്രാദേശിക നേതൃത്വം നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചത്. എടാ നമ്മളെല്ലാവരും ഒരു നാട്ടുകാർ അല്ലേ, ഇങ്ങനെ ഒരു വിവരമറിയുമ്പോൾ എന്നോട് ഒന്ന് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണ്ടേ തടസ്സപ്പെടുത്താൻ ഇറങ്ങാൻ എന്ന് എംഎൽഎ എംഎൽഎ ലോക്കൽ സെക്രട്ടറിയോട് ചോദിക്കുന്നതും, പാസ് ഉൾപ്പെടെയുള്ള പേപ്പറുകൾ പരിശോധിച്ച ശേഷം കാര്യങ്ങളെല്ലാം നിയമാനുസൃതമാണ്, പിന്നെ എന്താണ് കുഴപ്പം എന്ന് പോലീസ് അധികൃതർ ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ കോൺഗ്രസ് സൈബർ പ്രൊഫൈലുകൾ വ്യാപകമായി പ്രചരണത്തിന് ഉപയോഗിച്ച് തുടങ്ങി
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ തെളിവുകൾ സഹിതം ആരോപണം ഉന്നയിച്ച എംഎൽഎയാണ് മാത്യു കുഴൽനാടൻ. കോൺഗ്രസിലെ യുവ എംഎൽഎമാരിൽ പ്രത്യേകമായ ഇദ്ദേഹം സിപിഎമ്മിനും ഇടതു മുന്നണിക്കും കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ കുഴൽനാടൻ എതിരെ ഉപയോഗിക്കാവുന്ന എല്ലാ ആയുധങ്ങളും സിപിഎം പയറ്റുമെന്നും ഉറപ്പാണ്.