മൂവാറ്റുപുഴ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു
രണ്ടുദിവസങ്ങളിലായി നാലു വേദികളിൽ നടത്തപ്പെട്ട മൂവാറ്റുപുഴ ഉപജില്ലാ ശാസ്ത്രമേളയുടെ സമാപനം നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐടി, പ്രവർത്തിപരിചയമേള ഉപജില്ലയിലെ എൽ പി, യു പി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി2500 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. 5 ഇനങ്ങളിലെ മത്സരങ്ങളിൽ നിന്നായി 879 പോയിന്റുമായി സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 641 നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സ് ആയി. 459 പോയിന്റുമായി ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂൾ മൂന്നാം സ്ഥാനം നേടി. സമാപന സമ്മേളനം ഡി ഇ ഓ ആർ വിജയ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ രാജശ്രീ രാജു, എഇഒ ജീജാവിജയൻ, എച്ച് എം ഫോറം പ്രൈമറി വിഭാഗം സെക്രട്ടറി എ ഐ മുഹമ്മദ, നിർമ്മല ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം ,വിവിധ ക്ലബ്ബ് സെക്രട്ടറിമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചാമ്പ്യൻമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.