പൊതുജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

പൊതുജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
മൂവാറ്റുപുഴ: ജില്ലയിലെ പൊതുജലാശയങ്ങളിൽ ഏഴര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.  ഫിഷറീസ് വകുപ്പുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരക്കുഴ ഗ്രാമപഞ്ചായത്തിലെ  മൂഴിക്കടവിൽ 2 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട്   ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അധ്യക്ഷത വഹിച്ചു. 
 കാലാവസ്ഥയിലെ വ്യതിയാനം, ജലമലിനീകരണം, അമിത ചൂഷണം എന്നീ കാരണങ്ങളാൽ പുഴകളിൽ മത്സ്യലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന്   ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. 
ദ്രുതഗതിയിൽ വളർച്ച നേടുന്ന കാർപ്പ്  മത്സ്യ കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെെ ഭാഗമായി നിക്ഷേപിക്കുന്നത്. പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപി ക്കുന്നത് വഴി മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും, ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനും  ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 9 വിവിധ ഇടങ്ങളിലായി  മത്സ്യക്കുഞ്ഞുങ്ങൾ/ചെമ്മീൻ കുഞ്ഞുങ്ങൾ നിക്ഷേപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പദ്ധതി പ്രകാരം ഏഴര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ്  നിക്ഷേപിക്കുക. 
കീരമ്പാറ പഞ്ചായത്തിലെ ഇഞ്ചതൊട്ടി, കറുകുറ്റി പഞ്ചായത്തില ഏഴാറ്റുമുഖം, കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ കടവ് എന്നിവിടങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. തിരദേശത്ത് 5 ഇടങ്ങളിലായി  11.5 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും.
 ജില്ലാ പഞ്ചായത്ത് വിവികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ്, എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് ജയശ്രീ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷാന്റി എബ്രഹാം, ലിസി അലക്സ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പന്മാരായ കെ.ജി. രാധാകൃഷ്ണൻ, ബെസ്റ്റിൻ ചെറ്റൂർ, ആരക്കുഴ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്  സാബു പോതൂർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ അജി, വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ലസിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജു ഓണാട്ട്, ആലുവ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം എൻ സുലേഖ, പോൾ ലൂയിസ് , തുടങ്ങിയവർ പങ്കെടുത്തു.