മൂവാറ്റുപുഴ : മുളവൂർ എം എസ് എം സ്കൂളിൽ ആനുവൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. സ്പോർട്സ് മീറ്റിന്റെ ഉൽഘാടനം കെ എഫ് ആർ എ മുൻ സെക്രട്ടറിയും മൂവാറ്റുപുഴ ഫുട്ബോർ ക്ലബ് അക്കാദമി ചെയർമാനുമായ എൻ കെ രാജൻ ബാബു നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ എം എം സീതി പതാക ഉയർത്തി. പ്രധാനധ്യാപക ഇ എം സൽമത്ത് സ്വാഗതം പറഞ്ഞു.എം എസ് എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എം അലി മാർച്ച് ഫാസ്റ്റ് പ്ലാഗ് ഓഫ് ചെയ്തു. സ്പോട്സ് കിറ്റ് വിതരണം ട്രസ്റ്റ് ട്രഷറർ എം എം കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. പി റ്റി എ ഭാരവാഹികളായ ഫൈസൽ പനക്കൽ , ഷാനവാസ് അധ്യാപകരായ ഫാറൂഖ് എം എ, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ ഹൗസുകൾ അടിസ്ഥാനനത്തിലാണ് മൽസരങ്ങൾ നടന്നത് . മാർച്ച് പാസ്റ്റിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് നടന്ന കായിക മൽസരങ്ങളിൽ വിജയികളായവർ ഉപ ജില്ലാ മൽസരങ്ങളിൽ പങ്കെടുക്കും.