ILGMS പോർട്ടൽ വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തിയതിനും, പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കിയതിനും ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പായിപ്ര ഗ്രാമ പഞ്ചായത്ത്.
സേവനങ്ങള്‍ നല്‍കുന്നതില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്വവും, കൃത്യതയും, സമയക്ലിപ്‌തതയും, നിരീക്ഷണവും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയതാണ് ILGMS പദ്ധതി.
രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പള്ളിപ്പുറം മാറാടി പഞ്ചായത്തുകൾ അർഹരായി