ബാവു മല്പൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെഴക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാവു മൽപൻ അനുസമരണസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഒക്ടോബർ 22 ശനിയാഴ്ച വൈകിട്ട് 3 .30 നു മേപ്പാട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അനുസ്മരണസമ്മേളനം ബഹു : പായിപ്ര ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീ മാത്യൂസ് വർക്കി ഉത്‌ഘാടനം ചെയ്യും.സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ സി കെ ജലീൽ അനുസ്മരണപ്രഭാഷണം നടത്തും വിദ്യാഭ്യാസ അവാർഡ് വിതരണം സമിതി ജില്ലാ പ്രസിഡണ്ട് ശ്രീ റോബിൻ വൻനിലം നിർവഹിക്കും