മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വ്യാപാര സമുച്ചയങ്ങളിലെ മുറികൾക്കു വാടക നിരക്ക് മൂന്നിരട്ടിയായി
വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് 6 നു നഗരത്തിൽ വ്യാപാരികൾ ഹർത്താൽ നടത്തും. മുഴുവൻ വ്യാപാര
സ്ഥാപനങ്ങളും അടച്ചിട്ടാണ് ഹർത്താൻ നടത്തുന്നത്. വാടക വർദ്ധനവിനെതിരെ മൂവാറ്റുപുഴയിൽ വ്യാപകമായ പ്രതിയേധം ഉയർന്നതിനെ തുടർന്ന് 3 മാസത്തേക്കു മരവിപ്പിച്ചിരുന്ന വാടക വർധനയാണ്
നഗരസഭ വീണ്ടും നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടർന്നു വ്യാപാരികൾക്ക് നോട്ടിസ് നൽകി
തുടങ്ങി. വർധിപ്പിച്ച വാടക നഗരസഭയിൽ അടച്ചില്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്നു കാണിച്ചാണു നോട്ടിസ്.
നഗരസഭയുടെ വ്യാപാര സമുച്ചയങ്ങളിലെ മുറികൾക്ക് പിഡബ്ല്യുഡി നിരക്കിൽ വാടക പുതുക്കി നിശ്ചയിച്ചെന്ന
പേരിൽ നിലവിലെ വാടക മൂന്നിരട്ടി വരെ വർധിപ്പിച്ചതിനെതിരെ ജൂലൈയിൽ ശക്തമായ പ്രതിഷേധം
ഉയർന്നിരുന്നു. രാപകൽ സമരം പ്രഖ്യാപിക്കുകയും സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിക്കുമെന്ന
മുന്നറിയിപ്പു നൽകുകയും ചെയ്തതിനെ തുടർന്നായിരുന്നു വാടക വർധന മരവിപ്പിച്ചത്. പിഡബ്ല്യുഡി നിരക്കിൽ
എന്ന പേരിൽ കണക്കിൽ തെറ്റായ വിവരങ്ങൾ ചേർത്താണു വാടക വർധന വരുത്തിയിരിക്കുന്നതെന്നാണു
വ്യാപാരികളുടെ ആരോപണം. സ്വന്തക്കാരയ ചിലർ കൈവശം വച്ചിരിക്കുന്ന മുറികൾക്കു വാടക വർധന
ഇല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു ടൗൺഹാളിനു സമീപമുള്ള വ്യാപാര സമുച്ചയത്തിലെ മുറിയുടെ വാടക
1770 രൂപയിൽ നിന്ന് 46498 രൂപയായി വർധിപ്പിച്ചതും പാലം കോംപ്ലക്സിലെ മുറിക്ക് 30666 രൂപയിൽ നിന്നു
98942 രൂപയായി വാടക വർധിപ്പിച്ചതും കെഎസ്ആർടിസി കോംപ്ലക്സിലെ മുറിയുടെ വാടക 75,000 രൂപയിൽ
നിന്ന് 163891 രചയായി വർധിപ്പിചതുൾപ്പെടെ ചൂണ്ടിക്കാടിയാണ് സമരം. ഡിസംബർ 6 ന് മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് നഗരസഭയിലേക്ക് വ്യാപാരികൾ മാർച്ച് നടത്തും.