സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മുവാറ്റുപുഴ : വിശ്വകർമ മഹാസഭ 487 ആം നമ്പർ മാറാടി ശാഖയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഈസ്റ്റ് മാറാടി കെ കരുണാകരൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് മാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഓ പി ബേബി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് ഓ എസ് ശശിധരൻ അധ്യക്ഷത വഹിച്ചു. എ കെ വി എം ജില്ലാ പ്രസിഡണ്ട് കെ ആർ ശശി മുഖ്യ അതിഥി ആയിരുന്നു.വാർഡ്അംഗം ഷിജി ഷാമോൻ,ഇരിങ്ങോൾ സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പി സമീർ സിദ്ദിഖി,ഈസ്റ്റ് മാറാടി സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ദീപ കുര്യാക്കോസ്,ശാഖാ സെക്രട്ടറി സജി രാഘവൻ,എ കെ വി എം എസ് മുവാറ്റുപുഴ യൂണിയൻ വൈസ് പ്രസിഡണ്ടുമാരായ ടി എസ് അശോക്‌കുമാർ ,പി ടി അനിൽകുമാർ,ക്യാമ്പ് കൺവീനർ കെ എം സജി ,ട്രഷറർ എ ബി പാർത്ഥസാരഥി എന്നിവർ പങ്കെടുത്തു