മൂവാറ്റുപുഴ: മുവാറ്റുപുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ് ഐ വിഷ്ണു രാജു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഹയർ സെക്കൻഡറി നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ഫാദർ ആൻറണി പുത്തൻകുളം ലഹരി വിരുദ്ധ സന്ദേശം നൽകി .എസ് ഐ എം.എം ഉബൈസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂൾ ഹെഡ്മിസ്ട്രസ് ധന്യ പബ്ലിക്കേഷൻ റിലേഷൻ ഓഫീസർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ എന്നിവർ സംസാരിച്ചു. ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ ഒപ്പുശേഖരണം എന്നിവയും ഉണ്ടായിരുന്നു. 500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.