മൂവാറ്റുപുഴ : വാട്ടർ അതോറിറ്റിയുട പ്രധാന ജലവിതരണ പൈപ്പ് പൊട്ടി നഗരത്തിലും സമീപ പഞ്ചായത്തുകളിലും മുടങ്ങിയ ജലവിതണം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രണ്ടു മണിയോടെ യാണ് കച്ചേരി താഴത്ത് പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയത്. കരാറുകാർ സമരത്തിലായതോടെ മെയിന്റൻ സ് നടപടി നടത്താൻ കഴിയാതെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിലായി. ഇതോടെ സംഭവത്തിൽ മാത്യു കുഴൽ നാടൻ എം എൽ എ ഇടപെട്ടു. തുടർന്ന് കരാറുകാരുമായി സംസാരിച്ച് അറ്റകുറ്റ പണി അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. പണിമുടക്കിലായിരുന്നിട്ടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാരാറുകാർ അടിയന്തിരമായി പണി പൂർത്തിയാക്കാൻ എത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് ജല വിതരണം പുനസ്ഥാപിചത് .
കരാറുകാരുടെ സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കണമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ സർക്കാരിനോടാവശ്യപെട്ടു. രണ്ടു വർഷമായി കരാറുകാർക്ക് പണം നൽകിയിട്ട്. ഇതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്. പണം നൽകാത്തതു മൂലം വാട്ടർ അതോറിറ്റിയുടെ നിരവധി മെയിന്റൻ സ് ജോലികൾ മുടങ്ങിയിരിക്കുകയാണന്നും എം എൽ എ പറഞ്ഞു.