അന്യായനിരക്ക് ഈടാക്കി ;കട അടപ്പിച്ചു നഗരസഭ; തൊടുപുഴയിൽ വ്യാപാരിയുടെ ആത്മഹത്യ ഭീഷണി
തൊടുപുഴഃ നഗരസഭാ കെട്ടിടത്തിലെ കടമുറിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച് തൊടുപുഴയിൽ വ്യാപാരിയുടെ ആത്മഹത്യ ഭീഷണി.കടമുറിയിൽ കയറുകൊണ്ട് കുരുക്കുണ്ടാക്കി ആത്മഹത്യ ഭീഷണി മുഴക്കിയ വ്യാപാരി,സെബാസ്റ്റിയനെ പോലീസ് പിൻതിരിപ്പിച്ചു.കടമുറി വീണ്ടും നല്കണമോയെന്ന കാര്യത്തിൽ നഗരസഭ കൗൺസിൽ തീരുമാനമെടുക്കും
ഫോട്ടോസ്റ്റാറ്റ് കോപ്പി ഒന്നിന് 10 മുതൽ 20 രൂപ വരെ.സര്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ നൽകുന്നതിനും പകർപ്പിനും അന്യായ നിരക്ക്.ഇത്തരത്തിൽ 30 ൽ അതികം പരാതി ലഭിച്ചതോടെയാണ് മുനിസിപ്പാലിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി ജെ സെബാസ്റ്റ്യൻറെ കട നഗരസഭ തന്നെ പൂട്ടി സീൽ വെച്ചത്.ഈ പൂട്ട് പൊളിച്ചു ഉള്ളിൽ കടന്നായിരുന്നു ആത്മഹത്യഭീഷണി.കട തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം