മുവാറ്റുപുഴ :
പി.പി. ഇ കിറ്റ് അഴിമതി,
ഗതികെട്ട ആഭ്യന്തര വകുപ്പ്, കടം കയറ്റി മുടിക്കുന്ന ധനകാര്യ വകുപ്പ്, സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ അഴിമതി മുഖമുദ്രയാക്കിയ ഇടത് സർക്കാരിനെ യൂത്ത് കോൺഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "തെരുവ് വിചാരണ" നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു താണിവീടൻ അധ്യക്ഷത വഹിച്ച പരുപാടി ഇടുക്കി M.P അഡ്വ.ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തപ്പോൾ MLA അഡ്വ. ഡോ. മാത്യു കുഴല്നാടൻ മുഖ്യ പ്രഭാഷണം നടത്തി KPCC സെക്രട്ടറി KM സലിം , നഗരസഭ ചെയർമാൻ ശ്രീ PP എൽദോസ്, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രെട്ടറിമാരായ ആബിദ് അലി, റഫീഖ് മുഹമ്മദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൽദോ ബാബു വട്ടക്കാവൻ , ജില്ലാ സെക്രട്ടറിമാരായ റിയാസ് താമരപിള്ളി, ജിന്റോ ടോമി, എബി പൊങ്ങണം, MC വിനയൻ , യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ആൽബിൻ കുര്യൻ ഷെഫാൻ VS, അമൽ ബാബു മണ്ഡലം പ്രസിഡന്റ്റുമാരായ റിയാദ് VM, ഷാഫി കബീർ കാഞ്ഞൂരാൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു