ലഹരി വിരുദ്ധ യുവജന റാലി
"ലഹരി ഒഴിവാക്കൂ സമൂഹത്തെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തി കോതമംഗലം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റും ആന്റി നാർക്കോട്ടിക് ക്ലബും സംയുക്തമായി ലഹരി വിരുദ്ധ യുവജന റാലി സംഘടിപ്പിച്ചു.കോതമംഗലം ചെറിയപള്ളിത്താഴത്തുനിന്നും ആരംഭിച്ച് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഫ്ലാഗ് ഓഫ് ചെയ്തു.കോതമംഗലം പോലീസ്,എക്‌സൈസ് ഡിപ്പാർട്മെന്റുകളുടെയും കോതമംഗലം നഗരസഭയുടെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്.തുടർന്ന് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പൊതു സമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു.ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷനായി.കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.കോളേജ് പ്രിൻസിപ്പൽ ഡോ പി സോജൻലാൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ ബോധവൽകാരണത്തിന്റെ ഭാഗമായി എൻ എസ് എസ് വോളന്റീയർമാർ സ്റ്റാൻഡിൽ തെരുവ് നാടകവും അവതരിപ്പിച്ചു.കവളങ്ങാട് പഞ്ചായത്ത് മെമ്പർ സിബി മാത്യൂ,മാർത്തോമാ ചെറിയപള്ളി ട്രസ്റ്റീമാരായ സി ഐ ബേബി,ബിനോയ് മണ്ണഞ്ചേരി,എംബിറ്റ്‌സ് കോളേജ് ചെയർമാൻ പി വി പൗലോസ്,ട്രഷറർ സി കെ ബാബു എന്നിവർ സംസാരിച്ചു.കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ നന്ദിയും പറഞ്ഞു.