മുവാറ്റുപുഴ : യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള പൊതിച്ചോർ വിതരണത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചുകൊണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചയെപ്പോലെ ഗവ. ആശുപത്രിയിൽ ചോറു പൊതികളുടെ വിതരണം നടന്നു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി ജനങ്ങളുടെ ഇടയിൽ വളരെ സ്വീകര്യതയാണ് നേടികൊടുത്തിരിക്കുന്നത്. ഓരോ ഞായറാഴ്ചയും ഓരോ മണ്ഡലം കമ്മിറ്റികൾ ആണ് ചോറും പൊതി വീടുകളിൽ നിന്നും ശേഖരിച്ചു ആശുപത്രിയിൽ നൽകിപോരുന്നത്. വരും ആഴ്ചകളിലും വിതരണം തുടരും എന്ന് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.
വാർഷികത്തോട് അനുബന്ധിച്ചുള്ള പൊതിച്ചോർ വിതരണത്തിന് യൂത്ത് കോൺഗ്രസ്സ് നിയുക്ത നിയോജക മണ്ഡലം പ്രസിഡന്റ് ജിക്കു താണിവീടൻ, ജില്ലാ സെക്രട്ടറിമാരായ MC വിനയൻ, എബി പൊങ്ങണം, വൈസ് പ്രസിഡന്റ് അരുൺ വർഗീസ് പുതിയേടത്, ഷെഫാൻ VS, അലി മുളവൂർ, ജയിൻ ജെയ്സൺ പൊട്ടക്കൻ, ജിഫിൻ രാജു, ഷൈൻ ജെയ്സൺ പൊട്ടക്കൻ, അക്ഷയ് TT, ശ്യാമൽ ശിവൻ തുടങ്ങിയവർ പങ്കെടുത്തു.