സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്. ദീപാവലി വിപണിയിൽ സ്വർണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയർന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 75 രൂപ ഉയർന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895 രൂപയാണ്. 65 രൂപയാണ് കുത്തനെ ഉയർന്നത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് സാധരണ വെള്ളിക്ക് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 63 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വില മാറിയിട്ടില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്