കോതമംഗലത്ത്‌ വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

കോതമംഗലത്ത്‌ വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ പിടിയിൽ
കോതമംഗലത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. ഇന്ന് രാവിലെ ആൻ തീയേറ്ററിന്റെ എതിർവശത്തുള്ള ജ്യൂസ് കടയിൽ എത്തിയ യുവാക്കളിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ സ്വദേശി സാഗർ, കുമ്പളം സ്വദേശി ജോയ്മോൻ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിടികൂടുകയായിരുന്നു. കോതമംഗലം എഎസ്ഐ സലീം, സിപിഒ നിയാസ്, സനൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.