ഡീൻ കുര്യാക്കോസ് എം.പി.യുടെ SSLC/+2 മെറിറ്റ് അവാർഡ് വിതരണം ശനിയാഴ്ച മൂവാറ്റുപുഴ ടൗൺ ഹാളിൽ...
ഡീൻ കുര്യാക്കോസ് എം.പി.യുടെ SSLC/+2 മെറിറ്റ് അവാർഡ് വിതരണം ശനിയാഴ്ച മൂവാറ്റുപുഴ ടൗൺ ഹാളിൽ - സന്തോഷ് ജോർജ്ജ് കുളങ്ങര പങ്കെടുക്കും.
30.01.2022
മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന റൈസ്- (RISE- Rejuvenating Idukki Socially and Educationally) പദ്ധതിയുടെ 2022 വർഷത്തെ മുവാറ്റുപുഴ നിയോജകമണ്ഡലത്തിൽ SSLC, +2 പരീക്ഷകളിൽ (അയ്ഡഡ് & അൺ എയ്ഡഡ്) ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം വിതരണവും, 100% വിജയം നേടിയ സ്കൂളുകളെ ആദരിക്കുന്ന ചടങ്ങും ശനിയാഴ്ച (2022 ഒക്ടോബർ 1, ശനിയാഴ്ച) ഉച്ചക്ക് 2.30 PM ന് മുവാറ്റുപുഴ ടൗൺ ഹാളിൽ വച്ച് നടക്കുന്നതാണ്. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലയാളികളെ യാത്രചെയ്യാനും, സ്വപ്നം കാണുവാനും പഠിപ്പിച്ച വിശ്വപ്രസിദ്ധ യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര (SAFARI Channel Director) ഉദ്ഘാടനം നിർവ്വഹിക്കും. കൂടാതെ എം.പി.യുടെ റൈസ്-സൗജന്യ സിവിൽ സർവ്വീസ് ഓൺലൈൻ കോച്ചിങ്ങിലേക്കുള്ള ഈ വർഷത്തെ രജിസ്ട്രേഷനും ടൗൺ ഹാളിൽ വച്ച് നടക്കുമെന്നും എം.പി.യുടെ ഓഫീസ് അറിയിച്ചു...