പിറവം: അഞ്ചൽപെട്ടി പാമ്പാക്കുട പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാവുന്നു.ഇന്നലെ അംഗൻവാടി കുട്ടിക്കെതിരെ തെരുവുനായ ആക്രമണം ഉണ്ടായി
മാരിയിൽ ജയേഷ് - ലീന ദമ്പതിമാരുടെ മൂന്നര വയസുകാരി ഇസ മരിയക്കാണ് കടിയേറ്റത്. റോഡിൽ കൂടെ നടന്നുപോകവേ പുറകിൽ നിന്നു വന്ന തെരുവ് നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.കാലിൽ ആഴത്തിൽ മുറിവേറ്റ കുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.ഇതേ സമയത്ത്
ചുള്ളോത്തുകുഴി വറുഗീസ്, പരക്കാട്ടിൽ രാജു എന്നിവരുടെ ആടിനും കോഴികൾക്കും തെരുവുനായുടെ കടിയേതായി വാർഡ് അംഗം ബേബി ജോസഫ് പറഞ്ഞു. കുട്ടിയെ കടിച്ച നായയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.