താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മൂവാറ്റുപുഴ
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മൂവാറ്റുപുഴ
തീയതി 31 /01 /2023
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മൂവാറ്റുപുഴ കേരള പോലീസ് മുവാറ്റുപുഴ സബ് ഡിവിഷണനു വേണ്ടി "സോഷ്യൽ പോലീസിങ്ങിൽ ലീഗൽ സർവീസിന്റെ പങ്ക്" എന്ന വിശയത്തിൽ ഒരു ട്രെയിനിങ്ങിൽ സംഘടിപ്പിച്ചു . മൂവാറ്റുപുഴ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജുമായ ശ്രീ ദിനേശ് എം പിള്ള യോഗം ഉദ്ഘാടനം ചെയ്തു. കോടതി സമുച്ചയത്തിലേ ബാർ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 നാണ് യോഗം നടന്നത്. എറണാകുളം ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീ രഞ്ജിത്ത് കൃഷ്ണൻ ട്രെയിനിങ്ങ് സെക്ഷനു നേതൃത്വം നൽകി. മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ എബ്രഹാം ജോസഫ് ചടങ്ങിന് പ്രത്യേക സന്ദേശം നൽകി. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മൂവാറ്റുപുഴ സെക്രട്ടറി ശ്രീ വി വി ശ്യാം സദസ്സിനെ സ്വാഗതം ചെയ്യുകയും മുവാറ്റുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ കെ എം രാജേഷ് യോഗത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.മുവാറ്റുപുഴ പോലീസ് സബ് ഡിവിഷണനിലെ 75 ഓളം പോലീസ് ഓഫീസർമാർ ട്രെയിനിങ്ങിൽ പങ്കെടുത്തു.